അതോടൊപ്പം, ദുരിതാശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. പ്രകൃതിദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് എൻഡിആർഎഫിന്‍റെ മാതൃകയിൽ പ്രത്യേക സേനയെ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കും. ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയ സഹായം ഉടൻ അനുവദിക്കും.